
കൊച്ചി: തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂർത്തീകരിക്കാനാകുമെന്ന് വാട്ടർ അതോറിറ്റി. തുടർന്ന് വൈകിട്ടോടെ ജലവിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ജലക്ഷാമം നേരിട്ടാൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകൾ ഈ പ്രദേശം കേന്ദ്രീകരിച്ച് വിതരണം ഊർജിതമാക്കും. കൂടുതൽ സഹായം ആവശ്യമായി വന്നാൽ കൺട്രോൾ റൂം ഉൾപ്പടെയുള്ള സംവിധാനമൊരുക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.