യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? ഒരേയൊരു പേര്, പിന്തുണ പ്രഖ്യാപിച്ച് കെ സുധാകരൻ; 'രമേശ് ചെന്നിത്തല പക്വതയുള്ള നേതാവ്'

Published : Mar 24, 2026, 02:21 PM IST
K Sudhakaran

Synopsis

വി.ഡി.സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കിയത്.

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. രമേശ് ചെന്നിത്തലയെ ആണ് താൻ ശുപാർശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കിയത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുമ്പോഴാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം തുറന്ന് പറഞ്ഞ് കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതത്. കപ്പിനും ചുണ്ടിനും ഇടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പ്രതികരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫിന് ആശങ്കയെന്ന് മഞ്ചേശ്വരത്തെ എസ്‍ഡിപിഐ സ്ഥാനാർത്ഥി; പിന്മാറാൻ സമ്മർദം, പിന്നോട്ടില്ലെന്ന് ഉറച്ച കെ എം അഷ്‌റഫ്‌
'സെലിബ്രിറ്റി' വാഗ്‌ദാനങ്ങളുടെ ഇലക്ഷന്‍; കുണ്ടറയില്‍ മോദിയെ കൊണ്ടുവരുമെന്ന് റോബിന്‍, പാലക്കാട് മമ്മൂട്ടിയെ ഇറക്കുമെന്ന് പിഷാരടി