'കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികൾ', ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് സുധാകരൻ

Published : Mar 16, 2023, 11:42 AM IST
'കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികൾ', ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് സുധാകരൻ

Synopsis

മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം വി ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ

കൊച്ചി : കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും സുധാകരൻ പറഞ്ഞു. അതേസമയം എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

എന്നാൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് പൊലീസിനോട് ഷിയാസ് പറഞ്ഞു. അസി.കമ്മീഷണറുടെയും എസ് എച്ച് ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസിന്റെ അധിക്ഷേപം. 

Read More : കൊച്ചി കോർപറേഷനിൽ കോൺഗ്രസ് ഉപരോധം; ജോലിക്കെത്തിയ ജീവനക്കാരനെ ചവിട്ടി, വെള്ളക്കുപ്പി എറിഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'