'സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം'; ഡിജിപിക്ക് കെ സുധാകരന്‍റെ പരാതി

Published : Apr 10, 2023, 10:06 AM ISTUpdated : Apr 10, 2023, 12:02 PM IST
 'സമൂഹമാധ്യമങ്ങളിലൂടെ  അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം'; ഡിജിപിക്ക് കെ സുധാകരന്‍റെ  പരാതി

Synopsis

കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ  ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്‍റിന്  എതിരായി പോസ്റ്റിട്ടത്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ  അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ്   കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (എ.എസ്. ഐ ) ശശിധരൻ കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്‍റിന്  എതിരായി പോസ്റ്റിട്ടത്. രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്‍റെ  പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്‍റെന്നും സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ  സർവീസ് ചട്ടമെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.  പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ  ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരെ  കർശനമായ നടപടി ഉണ്ടാകണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

 

'കർണ്ണാടകയിൽ ക്രൈസ്തവര്‍ക്ക് ഭീഷണി,കേരളത്തിൽ ഗൃഹ സന്ദർശനം' ബിജെപിയുടെ നടപടി കാപട്യം എന്ന് കെ സുധാകരൻ

'അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ'; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

PREV
Read more Articles on
click me!

Recommended Stories

ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ