ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കർണാടകയിലെ ബിജെപി നേതാവ് പറഞ്ഞത്.വെളുത്ത ചിരിയുമായി ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കിൽ അത് ചെകുത്താന്‍റെ  ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുകയെന്നും കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം:ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ദിനത്തില്‍ അരമനകളും ക്രസൈതവരുടെ വീടുകളും സന്ദര്‍ശിക്കുന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്ത്.ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കർണാടകയിലെ ബിജെപി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാം എന്നും ബിജെപി ഉറപ്പു നൽകി.ഈ പാർട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികൾ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബിജെപി നേതാക്കൾ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കിൽ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുകയെന്നും കെ സുധാകരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Scroll to load tweet…

'ഉയിര്‍ത്തെഴുന്നേല്‍പ്പി'ന്‍റെ രാഷ്ട്രീവുമായി ബിജെപി, ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് നേതാക്കള്‍

'മോദി നല്ല നേതാവ്,ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യത'