മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് പറഞ്ഞതല്ലേ, എന്താണ് മറുപടി ഇല്ലാത്തത്: കെ സുരേന്ദ്രൻ

By Web TeamFirst Published Aug 11, 2020, 2:16 PM IST
Highlights

മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ വാദത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? ലൈഫ് പദ്ധതിയുടെ പേരിൽ സ്വപ്നയ്ക്കും ശിവശങ്കറിനും കമ്മീഷൻ കിട്ടിയത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കോഴിക്കോട്: ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കസ്റ്റംസ് കോടതിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ വാദത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? ലൈഫ് പദ്ധതിയുടെ പേരിൽ സ്വപ്നയ്ക്കും ശിവശങ്കറിനും കമ്മീഷൻ കിട്ടിയത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിക്കായി തയ്യാറാക്കിയ ധാരണ പത്രത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം. ലൈഫ് പദ്ധതിയുടെ പരസ്യ ബോർഡിൽ  യുഎഇ കോൺസുലേറ്റിന്റെ പേരുമുണ്ട്. റെഡ് ക്രസന്റ് ജീവകാരുണ്യ പ്രവർത്തനമാണ് നടത്തിയതെങ്കിൽ  കമ്മീഷൻ നൽകിയത് എന്തിനാണ്. റെഡ് ക്രസന്റിന്റെ കാര്യങ്ങൾ റെഡ് ക്രോസിനെ അറിയിക്കാത്തത്  എന്തുകൊണ്ടാണ്. ലൈഫ് മിഷന് ഇതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ശിവശങ്കറിനുൾപ്പെടെ ആർക്കും എൻഐഎ ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുടെ സ്ഥിതി എന്തായി?

മോക് നീറ്റ് പരീക്ഷയുടെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ലാസിം എന്ന ബംഗലുരു ആസ്ഥാനമായ കമ്പനിക്കാണ് ഇതിന്റെ ചുമതല. വിദ്യാർത്ഥികളുടെ മുഴുവൻ ഡാറ്റയും കമ്പനിക്ക് കൈമാറുന്നുണ്ട്. കണ്ണൂർ സ്വദേശികളാണ് കമ്പനിയുടെ ഉടമകളെന്നും സുരേന്ദ്രൻ പറഞ്ഞു.
 

click me!