
കോഴിക്കോട്: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതുവലതു മുന്നണിയിലെ നേതാക്കന്മാർക്ക് നേരത്തെ വിവരം അറിയാം എന്ന സംശയം ബലപ്പെടുന്നു. രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ വിവരം അറിയാമായിരുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രതിപക്ഷം ഇപ്പോൾ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നിൽ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതിപക്ഷ നിരയിലെ നേതാക്കളുടെ പങ്കും അന്വേഷിക്കണം. സർക്കാർ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം.
ബഫർസോൺ വിഷയത്തിൽ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാടിൻറെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാഹുൽഗാന്ധി ഒന്നും ചെയ്യുന്നില്ല. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുൽഗാന്ധി തിരികെ പോകുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam