കേരള ക്രിക്കറ്റ് അസോസിയേഷൻ 'വെള്ളാന'; ലഹരി ഇടപാട് നടന്നതായി സംശയമുണ്ടെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Nov 4, 2020, 12:11 PM IST
Highlights

സി.പി.എം കേന്ദ്ര നേതൃത്വവും കേരളത്തിലെ അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്രം കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നതെന്ന് സുരേന്ദ്രന്‍.

കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള ക്രിക്കറ്റ് അസോസിയേഷൻ  വെള്ളാനയാമെന്നും ശതകോടികളുടെ അഴിമതിയാണ് കെസിഎയില്‍ നടന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അഴിമതി പണം ലഹരി ഇടപാടിന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും ബിജെപി സംസ്ഥാ അധ്യക്ഷന്‍ ആരോപിച്ചു. ബിനീഷ് കോടിയേരിയുടെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ തലശ്ശേരിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡിന് എത്തിയത് പിന്നാലെയാണ് സുരേന്ദ്രന്‍റെ ആരോപണം. ക്രിക്കറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് അനസ്. ഇയാളുമായി 2012 വരെ ബിനീഷിന് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു.

ബിനീഷിനെതിരായ ഇഡി അന്വേഷണം സി.പി.എമ്മിൻറെ അപചയത്തിന് തെളിവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സി.പി.എം കേന്ദ്ര നേതൃത്വവും കേരളത്തിലെ അഴിമതിയുടെ പങ്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്രം കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നത്. ധാർമികത ഉണ്ടെങ്കിൽ പിണറായിയേയും കോടിയേരിയേയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

click me!