
പാലക്കാട്: എന്ത് വിലകൊടുത്തും ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ ബിജെപി തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയോട് യുഡിഎഫ് പ്രതികരിക്കാത്തത് ധാരണ പ്രകാരമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇടത് മുന്നണിയും യുഡിഎഫും ഇപ്പോൾ തന്നെ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ഇടത് മുന്നണിയും യുഡിഎഫും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ലീഗ് തയ്യറായി. മുസ്ലീം ലീഗിന്‍റെ നീക്കത്തിന് കോൺഗ്രസിന്‍റെ പിന്തുണ ഉണ്ടെന്നാണ് കെ സുരേന്ദ്രന്‍റെ ആക്ഷേപം. തിരുവനന്തപുരം കോർപറേഷനിലും സിപിഎം കോൺഗ്രസ് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam