'മുഖ്യമന്ത്രി അഴിമതി നടത്തിയാൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്' കെ.സുരേന്ദ്രൻ

Published : Aug 16, 2022, 05:37 PM ISTUpdated : Aug 16, 2022, 05:38 PM IST
'മുഖ്യമന്ത്രി അഴിമതി നടത്തിയാൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്' കെ.സുരേന്ദ്രൻ

Synopsis

സർക്കാരിന്‍റെ  അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനാണ്  പുതിയ ബില്ലുകളിലൂടെ  സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്

തിരുവനന്തപുരം;സർവകലാശാലകളുടെ സ്വയംഭരണ  സ്വഭാവത്തെ തകർക്കാനും സർക്കാരിന്‍റെ  അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ  സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കും.

 എല്ലാ സർവകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും  ചെയ്ത  ഇടതു സർക്കാർ തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമാണം കൊണ്ടുവരുന്നത്. ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമാണവും കൊണ്ടുവരുന്ന ഇവർ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാൽ നമ്മുടെ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തരകൊറിയൻ മോഡൽ നടപ്പാക്കുകയാണ് ചെയ്യുക. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ അഴിമതി നിർബാധം നടത്താനായി അതു തടയാൻ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കാൻ ശ്രമം,ബിൽ പാസാകാൻ പാടില്ല-വി.ഡി.സതീശൻ

ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാൻ സ‍ർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്തരത്തിലുള്ള നിയമം പാസാകാൻ പാടില്ല. ബില്ലിനെ എതിർക്കേണ്ടത് തന്നെയാണ്. ഭേ​ദ​ഗതി നിയമ വിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്.  ലോകായുക്ത ഭേദ​ഗതി ബിൽ പ്രതിപക്ഷം എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ എതിർത്ത സി പി ഐ നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

ലോകയുക്ത നിയമ ഭേദഗതി; എതിർപ്പ് ഉന്നയിച്ച് സിപിഐ, മന്ത്രിസഭയിൽ ഭിന്നത

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്