നികുതി പിരിവ് നീതിയുക്തമാകണം, വെട്ടിപ്പ് തടയണം; ലക്കി ബിൽ ആപ്പ് നികുതി വരുമാനം കൂട്ടാനെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 16, 2022, 5:14 PM IST
Highlights

ലക്കി ബിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്. ഇതാണ് ഇന്ന് പ്രവർത്തന സജ്ജമാകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പണം കണ്ടെത്താനാവും വിധം നികുതി വരുമാനം വർധിപ്പിക്കാനാണ് ലക്കിൽ ബിൽ ആപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്കി ബിൽ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബില്ല് വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിൽ നികുതി ചോർച്ച തടയുകയുമാണ് ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

'സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം, കർശന നടപടി', ഷാജഹാന്‍റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ലക്കി ബിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്. ഇതാണ് ഇന്ന് പ്രവർത്തന സജ്ജമാകുന്നത്. നികുതി ദായകരെ സവിശേഷമായി കണ്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്.

വാണിജ്യ രംഗത്തെ അനഭിലഷണീയ പ്രവർത്തനം തടയാനും വ്യാപാരികൾക്ക് വാണിജ്യ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താനും, നികുതി കൃത്യമായി സർക്കാരിലേക്ക് അടക്കാനും സഹായകരമാകും. നികുതി ദായകരും വ്യാപാരികളും സഹകരിച്ച് കൊണ്ട് നികുതി വർധനയ്ക്കാണ് സർക്കാർ ശ്രമം.

കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഇത് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അത് തടസപ്പെടാതിരിക്കാൻ എല്ലാവരും സഹകരിക്കണം. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമാകണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. നികുതി ദായകരുടെ റിട്ടേൺ ഉറപ്പാക്കുന്നതിന് ടാക്സ് പെർ റേറ്റിങ് കാർഡ് ഏർപ്പെടുത്തിയിരുന്നു. ഈ സംവിധാനം ഓരോ വ്യാപാരികളെയും നികുതി സമർപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും സാധിച്ചു. ഇ-ഓഫീസ് എല്ലാ ജിഎസ്ടി ഓഫീസുകളിലും സാധ്യമായി. ജിഎസ്ടി വകുപ്പിനെ പൂർണ ഡിജിറ്റൽ വകുപ്പാക്കി മാറ്റാനായി. നികുതി വകുപ്പിനെ ഓഡിറ്റ്, ടാക്സ് പെർ സേവിങ്സ്, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ വിഭജിച്ചു.

രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി

ആപ്പിൽ അപ്ഡേറ്റ് ചെയ്യുന്ന ബില്ലുകൾക്ക് ആഴ്ചയിലും മാസത്തിലും വർഷത്തിലും സമ്മാനം നൽകും. ബംപർ സമ്മാനവും നൽകും. കുടുംബശ്രീ വഴിയും കെടിഡിസി വഴിയും സമ്മാനങ്ങൾ ലഭിക്കും. അഞ്ച് കോടി വരെ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് ബില്ലുകൾ ചോദിച്ച് വാങ്ങാൻ പ്രേരണയാവും എന്നാണ് കരുതുന്നത്. നാം വിഭാവനം ചെയ്ത നവകേരളം സൃഷ്ടിക്കാനായി എല്ലാവരുടെയും പങ്കുണ്ടാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

'ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ'; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

click me!