'കടകംപളളി കേരള മന്ത്രിസഭയിലെ ശകുനി'; പിണറായി ആണ് കേരളം എന്ന ആഗ്രഹം നടക്കില്ലെന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Apr 29, 2020, 11:04 AM IST
Highlights

ഏറ്റവും വലിയ ആർത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാർക്കാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാൻ നടത്തുന്ന ശ്രമം ശരിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: പിണറായി ആണ് കേരളം എന്ന ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളമെന്നാൽ പിണറായി എന്നാക്കാനാണ് ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സുരേന്ദ്രൻ വിമർശിച്ചു. വിവരങ്ങൾ എന്തിനാണ് മറച്ചു വെക്കുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കടകംപളളി സുരേന്ദ്രൻ കേരള മന്ത്രിസഭയിലെ ശകുനിയാണെന്ന് പരിഹസിച്ചു. രാജവാഴ്ചയിൽ തമ്പുരാക്കന്മാർ പറയും പോലെയാണ് കടകംപള്ളി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും വലിയ ആർത്തി കടകപള്ളിയെ പോലുള്ള മന്ത്രിമാർക്കാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെ ധൂർത്ത് കുറയ്ക്കാതെ സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനുള്ള ശ്രമം നടക്കുന്നതിൽ കാര്യമില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാൻ നടത്തുന്ന ശ്രമം ശരിയല്ലെന്നും കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ സംസ്ഥാനത്ത് ശക്തമായ ചർച്ചയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് നടത്തുന്ന ടെസ്റ്റുകൾ കുറവ് തന്നെയാണെന്നും സാമ്പിലുകളുടെ എണ്ണം പറഞ്ഞാണ് പിടിച്ചു നിൽക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Also Read: 'ആദ്യം രംഗത്ത് വന്നത് ബിജെപി'; സാലറി ചലഞ്ചിന് സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

Also Read: ശമ്പള ഉത്തരവ് കത്തിച്ചത് നീചമായ പ്രവർത്തി, ആർത്തിപ്പണ്ടാരം വിളിയിൽ ഉറച്ചുതന്നെയെന്ന് മന്ത്രി കടകംപളളി

click me!