
കോട്ടയം: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ലംഘനമാണ് ധനമന്ത്രി നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. ധനമന്ത്രിയെ കൊണ്ട് രാജിവയ്പ്പിക്കണം. മണ്ടൻ തീരുമാനം ആണ് മന്ത്രിമാർ എടുക്കുന്നത്. എം.വി.ഗോവിന്ദന് എന്തു വേണമെങ്കിലും പറയാം. പക്ഷേ ഗവർണർ നിശ്ചയിച്ച മന്ത്രിമാർക്ക് എന്തെങ്കിലും പറയാൻ കഴിയില്ല. മന്ത്രിമാർക്ക് രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ ആകില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
ഗവർണറുടെ മനസിന്റെ പ്രീതി നഷ്ട്ടപ്പെട്ടു എന്നതല്ല വിഷയം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടതെന്നും സുരേന്ദ്രൻ ചോദിച്ചു. ഗവർണർ എടുത്ത നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞത്. ചാൻസലറുടെ അധികാരത്തെ ഹൈക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam