
തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പിന് കൂട്ടു നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധാര്‍മ്മികതയുണ്ടെങ്കില്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. "കേരളം കണ്ട് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയായി പിണറായി മാറി. ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയും ശിവശങ്കരനും സ്വപ്നയും ചേർന്നാണ് ലൈഫ് മിഷൻ പദ്ധതിക്കായി ദുബായിൽ പോയി കരാറുണ്ടാക്കിയത്. എല്ലാം വ്യക്തമാക്കേണ്ടി വരും".
ലൈഫ് മിഷനിൽ അട്ടിമറി; കരാര്‍ ഒപ്പുവെച്ചത് യുഎഇ കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ
വിശുദ്ധ ഗ്രന്ഥത്തിന്‍റെ മറവില്‍ സ്വര്‍ണകടത്ത് നടത്തിയതിന്‍റെ പേരിലാകും മന്ത്രി കെടി ജലീല്‍ നടപടി നേരിടേണ്ടി വരികയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ഏകദിന ഉപവാസ സമരം നടത്തുകയാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഓൺലൈനിലൂടെ സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഓണ്‍ലൈനായി പങ്കടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam