'സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു', രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Oct 11, 2020, 3:54 PM IST
Highlights

ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് സുരേന്ദ്രന്‍
 

തിരുവനന്തപുരം: സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രന്‍. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായി കഴിഞ്ഞുവെന്നും അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹകേസില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സിപിഎം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സര്‍ക്കാരിനെതിരായ സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

click me!