വ്യാജ ചെമ്പോല;നടന്നത് മതസ്‍പര്‍ധ ഉണ്ടാക്കുന്ന നീക്കം, ഗൂഢാലോചനയ്ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി: സുരേന്ദ്രന്‍

Published : Oct 04, 2021, 01:20 PM ISTUpdated : Oct 04, 2021, 01:42 PM IST
വ്യാജ ചെമ്പോല;നടന്നത് മതസ്‍പര്‍ധ ഉണ്ടാക്കുന്ന നീക്കം, ഗൂഢാലോചനയ്ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി: സുരേന്ദ്രന്‍

Synopsis

പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്‍സന് വാങ്ങിക്കൊടുത്തത്. ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സന്തോഷ് പറഞ്ഞത്. 

കോഴിക്കോട്: ശബരിമലയിലെ (Sabarimala) ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ചെമ്പോലയുടെ വ്യാജ നിർമ്മിതിയിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K.Surendran). വ്യാജ ചെമ്പോല ഉണ്ടാക്കിയത് ശബരിമലയെ തകര്‍ക്കാനാണ്. നടന്നത് മതസ്‍പര്‍ധ ഉണ്ടാക്കുന്ന നീക്കം. സമഗ്ര അന്വേഷണം വേണം. സിപിഎം നേതൃത്വം നൽകിയ ഗൂഢാലോചനയ്ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടുപോകുമെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

മോൻസന്‍ മാവുങ്കലിന്‍റെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി.  പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയാണ് പരാതി കൊടുത്തത്. സമൂഹത്തിൽ ബോധപൂർവം മതവികാരം വ്രണപ്പെടുത്താനും സ്പർധ ഉണ്ടാക്കനും ശ്രമം നടന്നെന്നാണ് ആരോപണം. ആധികാരിക രേഖ എന്ന നിലയിൽ വാർത്ത നൽകിയ ചാനൽ റിപ്പോർട്ടർക്കും ചാനൽ മേധാവിക്കുമെതിരെ കേസെടുക്കണെമെന്നും പരാതിയിൽ പറയുന്നു

പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്‍സന് വാങ്ങിക്കൊടുത്തത്. ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ല. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു. 

വാർത്തകളിലൂടെയാണ് ഈ ചെമ്പോലയെ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെടുത്തി മോൻസൻ പ്രചരിപ്പിച്ച കാര്യം അറിഞ്ഞത്. ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാൽ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ നടത്താൻ ചീരപ്പൻ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോൻസൻ മാവുങ്കൽ ചെമ്പോല പ്രചരിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി