മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

Published : Jan 14, 2024, 06:35 PM IST
മാസപ്പടി കേസ് എൽഡിഎഫ് യുഡിഎഫ് സംയുക്ത അഴിമതി,പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

Synopsis

മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്‍റെ  ചോദ്യങ്ങൾക്ക് ഉത്തരമില്ല

തിരുവനന്തപുരം:മാസപ്പടി കേസ് എഷഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒത്തുകളിച്ചത്. നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽഡിഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണിത്.

കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെഎംആർഎൽ പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തത് കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു