ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ ; എ എൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാര്‍

By Web TeamFirst Published Mar 5, 2020, 3:53 PM IST
Highlights

നാല് ജനറൽ സെക്രട്ടറിമാരിൽ രണ്ട് പേരെ മാറ്റി. സുരേന്ദ്രന് കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും എംടി രമേശും നിശ്ചയിച്ച പദവികളിൽ തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയതിനെ തുടര്‍ന്നുണ്ടായ വലിയ എതിര്‍പ്പുകൾ പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കൾ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ച്. കെ സുരേന്ദ്രന് കീഴിൽ പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എഎൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക. 

കെ സുരേന്ദ്രന് കീഴിൽ സംഘടനാ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന എഎൻ രാധാകൃഷ്ണും ശോഭ സുരേന്ദ്രനും ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് മാറി പുതിയ പട്ടികയിൽ വൈസ് പ്രസിഡന്‍റുമാരായി. എംടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുമെന്നാണ് പുതിയ ലിസ്റ്റ് പറയുന്നത്. ജോര്‍ജ്ജ് കുരിയൻ, സി കൃഷ്ണകുമാര്‍, അഡ്വ പി. സുധീര്‍ എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാര്‍. എപി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരും. 

എല്ലാ വിഭാഗങ്ങളേയും ഉൾകൊള്ളുന്ന പട്ടികയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ  സുരേന്ദ്രന്‍റെ പ്രഖ്യാപനം.  സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും മെറിറ്റാണ് മാനദണ്ഡമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നു. അതേ സമയം കെ സുരേന്ദ്രനെതിരെ എതിര്‍പ്പ് ഉന്നയിച്ചെത്തിയ മുതിര്‍ന്ന നേതാക്കൾ ഭാരവാഹി പട്ടികയോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയാനുള്ളത്. കൃഷ്ണദാസ് പക്ഷത്തെ രണ്ട് ജനറൽ സെക്രട്ടറിമാരെ മാറ്റി ബാക്കി മൂന്ന് പേരെ മുരളീധര പക്ഷത്തുനിന്ന് നിയമിച്ചാണ് പട്ടിക, 

എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ. കെഎസ് രാധാകൃഷ്ണൻ, സി സദാനനന്ദൻ മാസ്റ്റര്‍, എപി അബ്ദുള്ളക്കുട്ടി, ഡോ. ജെ പ്രമീളാ ദേവി, ജി രാമൻ നായര്‍,എംഎസ് സമ്പൂര്‍ണ്ണ, പ്രൊഫ. വിടി രമ, വിവി രാജൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. കെ രാമൻപിള്ള
സി കെ പത്മനാഭൻ, കെ പി ശ്രീശൻ ,പി.പി. വാവ, പി.എം വേലായുധൻ, എം ശിവരാജൻ, പി എൻ ഉണ്ണി, പളളിയറ രാമൻ, പ്രതാപചന്ദ്രവർമ്മ, പ്രമീള സി നായിക്, പി.കെ വേലായുധൻ എന്നിവര്‍ ദേശീയ കൗൺസിൽ അംഗങ്ങളാകും. 

എം.എസ് കുമാർ, ബി ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരാണ് വക്താക്കൾ

click me!