
തിരുവനന്തപുരം: പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പേരിൽ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎമ്മും കോൺഗ്രസുമെന്ന് സുരേന്ദ്രൻ പറഞ്ഞു
പാലാ ബിഷപ്പ് ഭീകരവാദികൾക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോൺഗ്രസിനുമാണ്. ഇരു പാർട്ടികളും വോട്ടുബാങ്ക് താത്പര്യം മുൻനിർത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിൻ്റേയും കോൺഗ്രസിൻ്റേയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാർ ആക്കുകയാണ്. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാൻ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam