
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ,സുരേന്ദ്രന്‍ പറഞ്ഞു. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്‍റെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.
ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്. സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണ്. ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. അടിയന്തരമായി തീരുമാനം പിൻവലിക്കണം. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. അല്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകും. എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam