'മടിയിൽ കനമില്ല, അമിത് ഷാക്കും മോദിക്കും പേടിയില്ല'; മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

Published : Aug 22, 2019, 08:03 AM ISTUpdated : Aug 22, 2019, 11:58 AM IST
'മടിയിൽ കനമില്ല, അമിത് ഷാക്കും മോദിക്കും പേടിയില്ല'; മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

Synopsis

അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 

തിരുവനന്തപുരം:  അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിങ്ങനെ...

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാർ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവർ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കൾക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. 

അളിയൻ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കൾ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സർക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.....

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി