'പ്രധാനമന്ത്രിക്കെതിരെ ഷംസീർ നടത്തിയത് നീചമായ പരാമർശം'; സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ

Published : Jul 14, 2022, 09:03 PM ISTUpdated : Jul 14, 2022, 09:06 PM IST
'പ്രധാനമന്ത്രിക്കെതിരെ ഷംസീർ നടത്തിയത്  നീചമായ പരാമർശം'; സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ

Synopsis

പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്.

തിരുവനന്തപുരം: പ്രധാനമന്ത്രി  നരേന്ദ്ര മോദിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ പരാമർശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പരാമർശം സ്പീക്കർ തടയാത്തത് പ്രതിഷേധാർഹമാണ്. വ്യക്തിഹത്യ തടയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ല. പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന  സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

രാജ്യത്തിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിജിക്കെതിരെ എ. എൻ. ഷംസീർ ഇന്ന് നിയമസഭയിൽ  നടത്തിയ നിന്ദ്യവും നീചവുമായ പരാമർശം സ്പീക്കർ തടയാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്രയും മോശമായ ഒരു വ്യക്തിഹത്യ തടയാൻ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നതും ഗൗരവതരമാണ്. ഈ പരാമർശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. അടിയന്തിരമായി ഈ പ്രസ്താവന സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബഹു. നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്നു.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ