'പെട്രോൾ വിലയിൽ കാര്യമില്ല, വണ്ടി ഉന്തിയത് പ്രതിപക്ഷത്ത് ഇരുന്നപ്പോഴല്ലേ?', കെ സുരേന്ദ്രൻ

Published : Dec 08, 2020, 11:50 AM IST
'പെട്രോൾ വിലയിൽ കാര്യമില്ല, വണ്ടി ഉന്തിയത് പ്രതിപക്ഷത്ത് ഇരുന്നപ്പോഴല്ലേ?', കെ സുരേന്ദ്രൻ

Synopsis

ഇന്ധനവില സർവകാലറെക്കോഡിൽ എത്തിയതിന് പിന്നാലെയും സംസ്ഥാനത്തെ ബിജെപി നേതാക്കൾ പെട്രോൾ വില കൂട്ടിയതിന് ന്യായീകരിക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴല്ലേ വണ്ടി ഉന്തിയതെന്ന് കെ സുരേന്ദ്രൻ.

തിരുവനന്തപുരം: രാജ്യത്തെ പെട്രോൾ വില വർദ്ധനവിൽ കാര്യമില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ വില വർദ്ധന ജനങ്ങളെ ബാധിക്കില്ല. പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വർദ്ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോൾ വേറെ ഉന്താൻ ആളുണ്ടല്ലോ. പ്രതിപക്ഷത്തിരുന്നാൽ ഇനിയും വണ്ടിയുന്തുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. പെട്രോൾ വിലയ്ക്ക് എതിരെ പ്രതിപക്ഷത്തിരിക്കുമ്പോൾ പല സമരങ്ങളും നടത്തും. അതിലൊന്നും കാര്യമില്ലെന്നും കെ സുരേന്ദ്രൻ.

സുരേന്ദ്രന്‍റെ പ്രതികരണം:

Read more at: ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ പെട്രോളിന് വില കൂടും; വിചിത്ര വാദവുമായി വി മുരളീധരന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ, പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
'ലാത്തി എടുത്ത് നടുപിളര്‍ക്കെ അടിച്ചു, മരവിച്ചുപോയി'; എസ്എച്ച്ഒ പ്രതാപചന്ദ്രൻ പണ്ടും അടി മെഷീൻ, 2023ൽ ക്രൂരമര്‍ദനത്തിനിരയായത് സ്വിഗ്ഗി ജീവനക്കാരൻ