
കോഴിക്കോട്: കള്ളക്കടത്ത് സംഘത്തിലെ അഞ്ച് പേർ കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാ സംഘങ്ങൾ പൊലീസ് പരിശോധനയില്ലാതെ എങ്ങനെയാണ് വിമാനത്താവളങ്ങളിൽ വന്നു പോകുന്നതെന്ന് സർക്കാർ പരിശോധിക്കണം.
സ്വർണക്കടത്ത് കേസിൽ അധോലോക സംഘങ്ങൾക്ക് സംരക്ഷണം നൽകുന്ന സർക്കാർ നിലപാട് കള്ളക്കടത്തിന് പ്രോൽസാഹനമായി മാറുന്ന അവസ്ഥയാണ്. ആരാണ് യുഎഇ കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ കൊടുത്തത്. രാമനാട്ടുകര കേസിലെ രാഷ്ട്രീയ ബന്ധങ്ങൾ പൊലീസ് അന്വേഷിക്കണം. രാമനാട്ടുകര കേസിലെ പ്രതികളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട് കള്ളക്കടത്തിന് പിന്തുണ നൽകുന്നത് സിപിഎം- എസ്ഡിപിഐ നേതൃത്വം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam