മോദി 'ബഹുസ്വരത' പഠിക്കണമെന്ന് തരൂര്‍; വിവാഹത്തിന്‍റെ കാര്യത്തിലായിരിക്കുമെന്ന് സുരേന്ദ്രന്‍റെ പരിഹാസം

By Web TeamFirst Published Aug 31, 2019, 11:43 AM IST
Highlights

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. 

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. മാതൃഭാഷയ്ക്ക് പുറത്തെ ഏതെങ്കിലും ഒരു ഭാഷയിലെ ഒരു വാക്ക് ദിവസവും പഠിക്കുന്നതാണ് ചലഞ്ച്. എന്നാല്‍ ചലഞ്ച് ആദ്യം ഏറ്റെടുത്തതാകട്ടെ ശശി തരൂര്‍. 

മോദിയെ പിന്തുണച്ചതിന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് മോദിയുടെ ചലഞ്ച് ഏറ്റെടുക്കേണ്ടതാണെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി 'ബഹുസ്വരത' (Pluralism) പഠിക്കണം എന്നാണ് ശശി തരൂര്‍ ചലഞ്ച് ഏറ്റെടുത്ത് പറഞ്ഞത്.

തരൂരിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ട്വിറ്ററിലായിരുന്നു പരിഹാസേനയുള്ള സുരേന്ദ്രന്‍റെ മറുപടി. pluralism എന്ന വാക്കുകൊണ്ട് (Marital Pluralism) ഒന്നിലധികം വിവാഹങ്ങള്‍ എന്നാകാം തരൂര്‍ ഉദ്ദേശിച്ചതെന്നായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം.

When chooses as the starting word for , I suppose he might have meant too!

— K Surendran (@surendranbjp)

 

 

click me!