മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം; ബിജെപിയിൽ കലഹം, ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് കാസർകോട്ടെ നേതാവ്

Published : Mar 10, 2026, 11:10 AM IST
k surendran

Synopsis

മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി.

കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി. മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നെന്നുമാണ് പാർട്ടിയിൽ ഉയരുന്ന ആക്ഷേപം.

അതേസമയം, ഇന്നലെ നടന്ന യോ​ഗത്തിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി
എല്ലാ സീറ്റുകളിലും ഐക്യം വേണമെന്ന് ബിജെപി നേതൃത്വം; സംസ്ഥാന നേതാക്കൾ നൽകിയത് 50 പേരുടെ പട്ടിക, മോദിയുടെ നിലപാട് നിർണായകം