'യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കുന്നു'; ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സുരേന്ദ്രന്‍

Published : Sep 29, 2020, 06:07 PM ISTUpdated : Sep 29, 2020, 06:16 PM IST
'യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കുന്നു'; ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് സുരേന്ദ്രന്‍

Synopsis

സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്‍മയില്ല. സ്വാഭാവിക കാലതാമസം ആണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴേത്തട്ടിലേക്ക് സമരം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്‍മയില്ല. സ്വാഭാവിക കാലതാമസം ആണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍റെ വിമര്‍ശനം. 

കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായും സുരേന്ദ്രന്‍ വിമര്‍ശിച്ചു. യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കി. സിപിഎമ്മുമായി ഒത്തു തീർപ്പ് ഉണ്ടാക്കിയതിന്‍റെ ഭാഗമായാണ് കോൺഗ്രസ് സമരം പിൻവലിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി പാർട്ടി പുനസംഘടനയിൽ സംസ്ഥാന നേതാക്കൾക്ക് അതൃപ്‌തി ഇല്ല, മറിച്ചുള്ള പ്രചാരണം മാധ്യമ സൃഷ്ടിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീതി? 2017 ഫെബ്രുവരി 17 - 2026 ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; #അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ കളക്ടീവ്
ശബരിമല യുവതി പ്രവേശന കേസ്: നിർണായക റോളിൽ മലയാളി, അമിക്കസ് ക്യൂറി! അഭിഭാഷകൻ കെ പരമേശ്വറിനെ അറിയാം