'രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും'; ബിജെപിയില്‍ ഭിന്നതയില്ലെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Dec 31, 2020, 12:29 PM IST
Highlights

രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 

കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച രാജഗോപാല്‍ പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ സഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയിൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

click me!