വാളയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ

Published : Mar 17, 2020, 07:36 PM IST
വാളയാർ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ

Synopsis

വാളയാര്‍ കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരിൽ പൊലീസുകാരും സർക്കാർ അഭിഭാഷകരുമുണ്ടെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് അട്ടിമറിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരിൽ പൊലീസുകാരും സർക്കാർ അഭിഭാഷകരുമുണ്ട്. ഇവർ  നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും കെ സുരേന്ദ്രൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

വാളയാർ കേസിൽ ഇപ്പോൾ പുനർ വിചാരണയ്ക്കുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ പ്രതികൾ വീണ്ടും അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായി. സെഷൻസ് കോടതി വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തുകയാണുണ്ടായിരിക്കുന്നത്. കേസിന്‍റെ അന്വേഷണവും കോടതിയിലെ കേസ് നടത്തിപ്പും അട്ടിമറിക്കപ്പെട്ടതായി ഇതോടെ ബോധ്യമായിരിക്കുന്നു. കേസിൽ സർക്കാർ അപ്പീൽ നൽകിയത് സമൂഹത്തിൽ നിന്ന് വളരെയേറെ സമ്മർദ്ദം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്. പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്ന് സർക്കാരിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ  കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡിവൈഎസ്പി അടക്കമുള്ളവർക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തോട് പറഞ്ഞു, കേട്ടില്ല; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം
'നിലപാടിൽ വെള്ളം ചേർക്കില്ല, വർ​ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കും, പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ല': വി ഡി സതീശൻ