
ബത്തേരി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാടിൻ്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണ്. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിയിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. പകൽ മാത്രമേ അവര്‍ തമ്മിൽ വിയോജിപ്പുള്ളൂ, സന്ധ്യയായാൽ യോജിക്കും. മുസ്ലീം ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും കേരളത്തിലെ പി.എസ്.സി പെണ്ണുമ്പിള്ള സര്‍വ്വീസ് കമ്മീഷനായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam