'എസ്എഫ്ഐയുടേത് സംസ്കാര ശൂന്യത'; ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിക്ഷേപിക്കും: കെ സുരേന്ദ്രൻ

Published : Nov 17, 2022, 10:41 AM ISTUpdated : Nov 17, 2022, 11:15 AM IST
'എസ്എഫ്ഐയുടേത് സംസ്കാര ശൂന്യത'; ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിക്ഷേപിക്കും: കെ സുരേന്ദ്രൻ

Synopsis

തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.മുഖ്യമന്ത്രി അത് തിരുത്തണം.  

കൊച്ചി:തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിലെ അധിക്ഷേപത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ഗവർണര്‍ക്കെതിരെ  വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും തിരിച്ചും അങ്ങനെ ഉണ്ടാകും. ഗവർണർക്കെതിരായ എസ്എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടിയാണ്. ഗവർണറെ അധിക്ഷേപിച്ചാല്‍ മുഖ്യമന്ത്രിയെ തിരിച്ചധിക്ഷേപിക്കും. പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഗവർണർ എന്നത് ഉന്നത പദവിയാണ്. അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രി സ്ഥാനവും. എസ്എഫ്ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു. മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു

അതേസമയം, ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്റര്‍ ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ അത് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. വിവാദ പോസ്റ്ററിനെ കുറിച്ച് സംസ്കൃത കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിര്‍ദ്ദേശിച്ചിരുന്നു.

കേരള സര്‍വ്വകലാശാല വിസിക്കും രജിസ്ട്രാര്‍ക്കും ആണ് നിര്‍ദ്ദേശം നൽകിയിരുന്നത്. ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധവും രാജ്ഭവൻ മാര്‍ച്ചും നടക്കുമ്പോൾ തന്ന ക്യാമ്പസുകളിൽ ഇടത് അനുകൂല വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്കൃത കോളേജ് കവാടത്തിൽ പോസ്റ്റര്‍ സ്ഥാപിച്ചത്. വിവാദമായതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോസ്റ്റർ നീക്കം ചെയ്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി