'300 കോടിയുടെ കള്ളപ്പണം'; കുഞ്ഞാലിക്കുട്ടിക്ക് ഒത്താശ ചെയ്യുന്നത് ബാങ്ക് സെക്രട്ടറിയെന്ന് കെ ടി ജലീല്‍

By Web TeamFirst Published Aug 13, 2021, 12:56 PM IST
Highlights

ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു.  

തിരുവനന്തപുരം: എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നാണ് ജലീലിന്‍റെ ആരോപണം. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു.  

അതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി നടത്തിയത്  ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍. കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്.

അംഗണവാടിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട 25000 രൂപയുടെ ഇടപാട് നടത്തിയത് ഒഴിച്ചാല്‍ മറ്റ് പണമിടപാടുകള്‍ ഈ അക്കൌണ്ട് വഴി നടത്തിയിരുന്നില്ല.കഴിഞ്ഞ ദിവസം ആദയനികുതി വകുപ്പിന്‍റെ നോട്ടീസ് കിട്ടിയപ്പോഴാണ് തന്‍റെ അക്കൌണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ടീച്ചര്‍ അറിഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!