'തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ല'; ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ട് കുതിക്കുമെന്ന് കെ ടി ജലീൽ

Published : May 21, 2026, 01:54 PM IST
k t jaleel

Synopsis

ഇടത് പക്ഷത്തോടൊപ്പം മുന്നോട്ട് കുതിക്കുമെന്നും ജലീൽ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറച്ചു. പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറി കടക്കുമെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയമില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം: തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ലെന്ന് കെ ടി ജലീൽ. ഇടത് പക്ഷത്തോടൊപ്പം മുന്നോട്ട് കുതിക്കുമെന്നും ജലീൽ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറച്ചു. പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും. കുറ്റങ്ങളും കുറവുകളും മനുഷ്യ സഹജമാണ്. നേതാക്കളും പ്രവർത്തകരും പിശകുകളെ മറി കടക്കുമെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയമില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസംബന്ധമെന്നും ജലീൽ ഫേസ്ബുക്ക്‌ പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം....

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇംഗ്ലീഷിൽ പ്രതിജ്ഞയെടുത്ത് ചെന്നിത്തലയും കെ മുരളീധരനും അടക്കം 6 പേർ; എ.കെ.എം അഷ്റഫ് കന്നടയില്‍, എഫ് രാജ തമിഴില്‍, ഭരണഘടന കയ്യിലേന്തി സന്ദീപ് വാര്യർ
ദാരുണം! കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി