ദാരുണം! കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി

Published : May 21, 2026, 01:15 PM IST
14 year old boy dies while trying to retrieve football from river

Synopsis

പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്

മലപ്പുറം: പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികില്‍ ഫുട്ബാള്‍ കളിക്കു ന്നതിനിടെ പന്ത് പുഴയിലേക്ക് പോയതിനെ തുടര്‍ന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകീട്ട് മുന്നോടെയാണ് സംഭവം. ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്‌നാന്‍(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറി ഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. കളൂര്‍ നൂറുല്‍ ഈമാന്‍ മദ്‌റസയിലെയും ജി.എ ച്ച്.എസ്.എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റഹീനയാണ് ബിലാലിന്റെ മാതാവ്. സഹോദരിമാര്‍ : ഹുസ്ന, മുബീന. പരിക്കേറ്റ അഫ്‌നാന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റേ്മോര്‍ട്ട നടപടികള്‍ക്കുശേഷം ബിലാലിന്റെ മൃതദേഹം പുറത്തൂര്‍ ജുമാമസ്ലിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സത്യപ്രതിജ്ഞയിൽ രാഷ്ട്രീയമില്ല; പ്രോ ടേം സ്പീക്കർ ജി സുധാകരന് കൈ കൊടുത്ത് പിണറായി വിജയൻ, സ​ഗൗരവം സത്യപ്രതിജ്ഞ
മലയിടം തുരുത്തിലെ പൊലീസ് നടപടി; മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് പി രാജീവ്