ബന്ധുനിയമനം: ലോകായുക്ത ഉത്തരവിനെതിരായ ജലീലിന്‍റെ ഹർജിയില്‍ വിധി ഇന്ന്

By Web TeamFirst Published Apr 20, 2021, 6:17 AM IST
Highlights

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം.  

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി വിധി പറയാൻ മാറ്റിയത്. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്‍റെ വാദം. 

തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ജലീലിന്‍റെ ആവശ്യത്തെ സർക്കാരും പിന്തുണച്ചിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13 ന് ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ജലീൽ രാജിവച്ചത്.

click me!