മാർക്ക് തിരിമറി: കേരള സർവകലാശാല ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ തീരുമാനം

By Web TeamFirst Published Apr 20, 2021, 12:28 AM IST
Highlights

സെക്ഷൻ ഓഫീസർ വി.വിനോദിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ വൈസ്ചാൻസിലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. 

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സി.ബി.സി.എസ് പരീക്ഷയുടെ  മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ഇന്നുചേർന്ന സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.  സെക്ഷൻ ഓഫീസർ വി.വിനോദിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ വൈസ് ചാൻസിലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്. 

വിദ്യാർത്ഥികൾക്ക്  അനധികൃതമായി മാർക്ക് തിരുത്തിനല്കി ഗുരുതര ക്രമക്കേടുകൾ നടത്തിയതിന് അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു വിനോദ്. മാർക്ക് തിരിമറി സംബന്ധിച്ച് പ്രോവൈസ്ചാൻസിലറുടെ  നേതൃത്വത്തിൽ നടത്തിയ തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുളളൂവെന്നായിരുന്നു സർവകലാശാല അധികൃതരുടെ ആദ്യ നിലപാട്.  

click me!