
തൃശ്ശൂര്‍:
സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കുക എന്ന വെല്ലുവിളി യാണ് മുന്നിലുള്ളതൊന്നും പാർട്ടി ഏൽപ്പിച്ച ചുമതല നിറവേറ്റുമെന്നും അബ്ദുൽ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരണ മേഖലയിൽ ആക്ഷേപം ഉണ്ടാകാതിരിക്കാൻ ജാഗ്രത തുടരുമെന്നും അബ്ദുൽ ഖദർ പ്രതികരിച്ചു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങൾ ആണ് . മുതിർന്ന നേതാക്കളായ PR വർഗീസ് , BD ദേവസ്സി, മുരളി പെരുനെല്ലി, എം.എം വർഗീസ് എന്നിവർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി
കരുവന്നൂരിൽ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ട് മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു സംസ്ഥാന സെക്രട്ടറി .അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ല.നടപടി ഉണ്ടായെന്നും സംസ്ഥാന സെക്രട്ടറി മറുപടിയിൽ പറഞ്ഞു.സഹകരണ മേഖലയിലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല.അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകും.ഇല്ലാത്ത അഴിമതിയുടെ പേരിലുള്ള ED ഉൾപ്പടെയുള്ള ഏജൻസികളുടെ വേട്ടയാടലിനെ പാർട്ടി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു