എട്ടുമാസത്തേക്ക് വിലക്കേർപ്പെടുത്തി നാടുകടത്തി, നിയമം ലംഘിച്ച് തിരിച്ചുവന്ന പ്രതി യുവാവിനെ കൊല്ലാൻ ശ്രമിച്ചു; പിന്നാലെ പൊലീസ് പിടിയിൽ

Published : Mar 10, 2026, 05:16 PM IST
Abhijith-Arrest

Synopsis

കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് എട്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്. കല്ലമ്പലം,കടയ്ക്കാവൂർ,വർക്കല എന്നിവിടങ്ങളിലായി കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്. കല്ലമ്പലം എസ്.എച്ച്‌.ഒ ഗോപകുമാർ,എസ്.ഐ സുനിൽകുമാർ,എ.എസ്.ഐ ഇർഷാദ്,എസ്.സി.പി.ഒ മാരായ അസീം,അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ ലംഘനത്തിനും വധശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രിയപ്പെട്ട ക്ലിന്‍റിന്, സ്നേഹപൂർവ്വം'; ഒടുവിൽ 43 വർഷങ്ങൾക്ക് ശേഷം കിന്‍റിന് ഒരു ഗ്യാലറി ഒരുങ്ങുന്നു
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; 'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'