'ശബരിമല'യില്‍ ബിജെപി വഞ്ചിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; പ്രസ്താവനയില്‍ അവ്യക്തതയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍

By Web TeamFirst Published Aug 30, 2019, 10:15 AM IST
Highlights

"ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയും ബിജെപി യും വിശ്വാസികളെ വഞ്ചിച്ചു. ഇതാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്."

തിരുവനന്തപുരം: ശബരില വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ യാതൊരു അവ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയും ബിജെപി യും വിശ്വാസികളെ വഞ്ചിച്ചു. ഇതാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അതില്‍ അവ്യക്തതയുണ്ടാവേണ്ട കാര്യമില്ല. സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ശബരിമലയിൽ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവർ വഞ്ചിക്കുകയല്ലേ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ ചോദിച്ചത്. സിപിഎം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂപ്പുകുത്തിയ വോട്ട് ശതമാനവും, ഞെട്ടിക്കുന്ന സീറ്റ് നഷ്ടവും കണക്കിലെടുത്ത്, 'ശബരിമല' രാഷ്ട്രീയലൈനിൽ തിരുത്തൽ വേണമെന്ന് സിപിഎം തന്നെ തിരിച്ചറിഞ്ഞ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

click me!