ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി

Published : Jan 22, 2026, 01:37 PM IST
Kadakampally Surendran

Synopsis

ശബരിമല സ്വർണക്കൊള്ളയിൽ കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി. പോറ്റിയും കടകംപള്ളിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ പരിശോധന ആരംഭിച്ചു.

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി. പോറ്റിയും കടകംപള്ളിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ പരിശോധന തുടങ്ങി.  ഹൈക്കോടതിയ്ക്ക് പിന്നാലെ സുപ്രീം കോടതിയും സ്വർണക്കൊള്ളയിൽ കടുത്ത വിമർശനം ഉന്നിയിച്ചു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്‍റെ  ജാമ്യ ഹർജി തള്ളി കോടതിയുടെ ചോദ്യം. 

ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്വർണക്കൊള്ളയിലെ പ്രധാന പ്രതി പോറ്റിയുമായി തനിക്കുള്ള പരിചയമെന്നും 1 തവണ മാത്രമാണ് തമ്മിൽ കണ്ടതെന്നുമായിരുന്നു ഡിസംബർ 28ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കടകംപള്ളിയുടെ മൊഴി. എന്നാൽ, ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ ്എസ്ഐടി നിലപാട്. മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തി എന്ന് മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തി. കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് ചോദ്യം ചെയ്യലിൽ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഇതടക്കം ഇരുവരും തമ്മിൽ 2019ൽ ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുകയാണ്.

ഹൈക്കോടതി അനുമതിയോടെ ശബരിമലയിൽ എസ്ഐടി കഴിഞ്ഞ ദിവസം  നടത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. പഴയ വാതിലിൽ നിന്നും ശേഖരിച്ച സാമ്പിളും എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കും പരിശോധനക്കായി അയക്കാൻ കോടതിയിൽ നൽകും. രണ്ടു ദിവസത്തിനുള്ളിൽ ദ്വാരപാലക, കട്ടികളപാളി സാമ്പിളുകള്‍ പരിശോധിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞരിൽ നിന്നും വീണ്ടും  മൊഴി രേഖപ്പെടുത്തും. പാളികൾ അപ്പാടെ മാറ്റിയോ എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണിത്.

ഇതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ  ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കടുത്ത വിമർശനങ്ങളിലൂടെയാണ് ഹർജി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ആരാധിക്കുന്ന ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്ന ചോദ്യം സുപ്രീംകോടതിയിൽ നിന്നുണ്ടായി. സ്വർണം പൂശിയ പാളികൾ വീണ്ടും എന്തിനാണ് സ്വർണം പൂശിയതെന്ന് കോടതി ചോദിച്ചു. എസ്‌ഐടി എന്‍ വാസുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ചു.  സ്വർണക്കൊള്ളയിൽ പോറ്റിയുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച ഇഡി പത്മകുമാർ, മുരാരി ബാബു എന്നിവരുടെ അടക്കം കൂടുതൽ പ്രതികളുടെ സ്വത്തും മരവിപ്പിക്കാൻ നടപടികൾ തുടങ്ങി. രേഖകളുടെ പരിശോധന കഴിഞ്ഞാൽ സാക്ഷികൾക്ക് സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. അതിന് ശേഷം കോടതിയെ സമീപിച്ച് അറസ്റ്റിനുള്ള നടപടിയും തുടങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു