ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന സംഭവം; മാഫിയാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് കടകംപള്ളി

By Web TeamFirst Published Jan 24, 2020, 12:30 PM IST
Highlights

സ്വന്തം പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കാട്ടാക്കട: അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ജീവന്‍ നഷ്ടമായത് ദാരുണ സംഭവമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. കര്‍ശനമായ നടപടി ഉണ്ടാകണെന്നും കടകംപള്ളി പറഞ്ഞു. സ്വന്തം പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനാണ് മണ്ണ് മാഫിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 

സംഗിതിന്‍റെ പുരയിടത്തിൽ നിന്ന് വനം വകുപ്പിന്‍റെ പദ്ധതിക്കായി മുമ്പ് ണ്ണെടുത്തിരുന്നു. ഇത് നടപ്പിലാക്കിയ സംഘമാണ് ഇന്നലെ അർധരാത്രിയോടെ വീണ്ടും മണ്ണെടുക്കാനെത്തിയത്. ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരുന്ന സംഗീതിനെ ഭാര്യ ഫോണിൽ വിവരമറിയിച്ചു. വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണടുക്കന്നത് തടയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ജ സിബിയും ടിപ്പറും പുറത്തു പോകാതിരിക്കാൻ കാർ ഗേറ്റിനു കുറുകെയിട്ടു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നു.



 

click me!