ഞാനോ പിണറായിയോ അല്ല, യുവതീ പ്രവേശം മതാചാര്യൻമാർ തീരുമാനിക്കണം: കടകംപള്ളി

Published : Jan 14, 2020, 10:12 AM ISTUpdated : Jan 14, 2020, 12:36 PM IST
ഞാനോ പിണറായിയോ അല്ല, യുവതീ പ്രവേശം മതാചാര്യൻമാർ തീരുമാനിക്കണം: കടകംപള്ളി

Synopsis

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കൊച്ചി: ശബരിമലയിൽ യുവതികള്‍ പ്രവേശിക്കണോയെന്ന് ഹിന്ദു മതാചാര്യൻമാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. 

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി പറഞ്ഞു. സന്തോഷത്തോടെയല്ല മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ താനും തോമസ് ഐസക്കും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം