എറണാകുളം വെട്ടിത്തറ പള്ളിതര്‍ക്കം: പള്ളി ഏറ്റെടുക്കാന്‍ പൊലീസെത്തി, പ്രതിഷേധവുമായി യാക്കോബായ വിഭാഗം

By Web TeamFirst Published Jan 14, 2020, 8:55 AM IST
Highlights

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. 

കൊച്ചി: എറണാകുളം വെട്ടിത്തറ മോർ മിഖായേൽ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനായി പൊലീസ് എത്തി. യാക്കോബായ വിഭാഗം പള്ളിയടച്ച് അതിനുള്ളിലിരുന്ന് പ്രതിഷേധിക്കുകയാണ്. ഹൈക്കോടതിയില്‍ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കുമെന്നും അതുവരെ പൊലീസ് നടപടി ഉണ്ടാകരുതെന്നുമാണ് യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പള്ളിയുടെ താക്കോല്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് കോടതി, രാമമംഗലം എസ്എച്ച്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഇന്നുതന്നെ പള്ളിപൂട്ടി താക്കോല്‍ കോടതിക്ക് കൈമാറണമെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

click me!