വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാൽ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക വിശദമാക്കി.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് പ്രതിയുടെ പിതാവ് ആരോപിച്ച കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തിൽ പ്രതി അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന നിലയിൽ സിനിമ കണ്ടുവെന്ന് അഭിഭാഷക വ്യക്തമാക്കി. വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാൽ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക വിശദമാക്കി. കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക പറഞ്ഞു. എന്നാൽ സിനിമ അപകീർത്തികരമെന്ന് ആവർത്തിക്കുകയാണ് പ്രതി അഫാന്റെ പിതാവ്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming