'യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകൾ, തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയം സംസ്ഥാന രാഷ്ട്രീയം തന്നെ': കടകംപള്ളി

Published : Dec 06, 2020, 10:30 AM IST
'യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകൾ, തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയം സംസ്ഥാന രാഷ്ട്രീയം തന്നെ': കടകംപള്ളി

Synopsis

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചർച്ചാ വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ പ്രചാരണം ശക്തമാക്കുകയാണ്. ത്രികോണ മത്സരം ശക്തമായി നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ  പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഭരണത്തുടർച്ച നേടാൻ എൽഡിഎഫിന് സാധിക്കുമോ, യുഡിഎഫ് മുന്നേറുമോ, കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപി അത് തുടരുമോയെന്നാണ് തിരുവനന്തപുരത്തുകാർ ഉറ്റുനോക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും