'നിയമാനുസൃതമായാണ് പ്രവര്‍ത്തിച്ചത്'; ഇഡി അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍

Published : Dec 06, 2020, 09:42 AM ISTUpdated : Dec 06, 2020, 10:11 AM IST
'നിയമാനുസൃതമായാണ് പ്രവര്‍ത്തിച്ചത്'; ഇഡി അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍

Synopsis

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്. 

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ തന്നെ കൈമാറുമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു. എല്ലാ കാര്യങ്ങളും ചട്ടങ്ങൾ പാലിച്ചാണ് ചെയ്തതെന്നും അത് കൊണ്ട് ആശങ്കയില്ലെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. അഞ്ച് വർഷത്തെ  നിക്ഷേപ, കരാർ വിവരങ്ങളാണ് കൈമാറുക.

അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ സി എം രവീന്ദ്രന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് ഇഡിയുടെ ആരോപണം. ചട്ടങ്ങല്‍ മറികടന്ന ഊരാളുങ്കലിന് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കൈമാറിയെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഇതിന്‍റ ഭാഗമായാണ് കഴിഞ്ഞ 5 വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങല്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെയും  പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും വിവരങ്ങള്‍ കൈമാറണം. ബാങ്ക് സ്റ്റേറ്റ്മെന്‍റും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും