സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : Aug 19, 2019, 02:04 PM IST
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Synopsis

ആയിരം കോടി രൂപയുടെ പുതിയ വായ്പ  നബാർഡ് മുഖേന  കേരളത്തിന് നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

ദില്ലി: സംസ്ഥാന സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വായ്പകളുടെ മൊറട്ടോറിയം കാലാവധി  ഒരു സാമ്പത്തികവർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടു. കാർഷിക കാർഷികേതര കടങ്ങൾ പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ആയിരം കോടി രൂപയുടെ പുതിയ വായ്പ  നബാർഡ് മുഖേന  കേരളത്തിന് നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നബാർഡ് നൽകുന്ന ദീർഘകാല വായ്പയുടെ കാലാവധി അഞ്ചില്‍ നിന്ന് 15 വർഷമായി പുനക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും. അവരെത്തുന്ന തീയതി അറിയിച്ചിട്ടില്ല. സംഘത്തിന് ലഭിക്കുന്ന നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും  തീരുമാനമെടുക്കുക. സംയോജിത സഹകരണ വികസന പദ്ധതി നടപ്പാക്കുന്നതിന്  എൻസിഡിസി വായ്പ കുറയ്കണമെന്നാവശ്യപ്പെട്ടു. 12.5 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമെങ്കിലുമാക്കി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ