കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധം, വിദ്യാത്ഥികൾക്ക് തിരിച്ചടി, 14 എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Published : Sep 02, 2026, 06:30 PM IST
kalady

Synopsis

കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 14 എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

കൊച്ചി : കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ വിദ്യാത്ഥികൾക്ക് തിരിച്ചടി. 14 എസ്എഫ്ഐ പ്രവത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡി ജി പിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`പിണറായി വിജയൻ്റെ പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി'; രാ​ഗേഷ് ജനിക്കും മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും ടി കെ ​ഗോവിന്ദൻ
പരിക്കേറ്റ നിലയിൽ മൃതശരീരം, ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്