
ആലപ്പുഴ: കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെൺകുട്ടിയെന്നും മന്ത്രി പറഞ്ഞു. തൊഴിലിന് എന്നപേരിൽ വിളിച്ചുവരുത്തി വേട്ടയാടിയ കഴുകന്മാർ ആണ് പിന്നിൽ. കുറ്റക്കാരെ സർക്കാർ വെറുതെ വിടില്ല. തൂഫാൻ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കർട്ടന് പിന്നിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി കുറ്റകൃത്യം നടന്നുവരികയായിരുന്നുവെന്ന് എസിപി ബിജോയ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ടെന്നും എസിപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam