ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശേരി സ്ഫോടനത്തിൽ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോൺ അന്തരിച്ചു

Published : Dec 07, 2023, 04:36 PM ISTUpdated : Dec 07, 2023, 04:55 PM IST
ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശേരി സ്ഫോടനത്തിൽ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോൺ അന്തരിച്ചു

Synopsis

കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തിൽ ഇതുവരെ മരിച്ച മറ്റുള്ളവർ. കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്. കേസിൽ പ്രതിയുടെ വിദേശബന്ധങ്ങളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും മാർട്ടിന് മാത്രമാണ് സംഭവത്തിൽ പങ്കെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി